
പോസ്റ്ററുകള്‍ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ല: അഖിലേഷ് യാദവ്
ബിജെപിയെ തടയുക എന്നതാണ് സമാജ്‌വാദികളുടെ ലക്ഷ്യമെന്ന് അഖിലേഷ് യാദവ് പറഞ്ഞു
ലഖ്നൗ: തന്നെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പോസ്റ്ററുകള്‍ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ല. ഏതെങ്കിലും ഒരു അനുയായി അത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിൽ, അത് അയാളുടെ ആഗ്രഹം മാത്രമാണെന്നും അഖിലേഷ് പറഞ്ഞു.
ലഖ്‌നൗവിലെ സമാജ് വാദി പാർട്ടി ഓഫീസിനു പുറത്ത് ഭാവി പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അഖിലേഷ് യാദവിന്റെ ചിത്രമുള്ള കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തടയുക എന്നതാണ് സമാജ്‌വാദികളുടെ ലക്ഷ്യമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാര്‍ട്ടി വക്താവ് ഫക്രുല്‍ ഹസനാണ് പോസ്റ്റര്‍ പതിച്ചത്. മധ്യപ്രദേശില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും സമാജ് വാദി പാർട്ടിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റര്‍ വിവാദം.
#WATCH | Dehradun, Uttarakhand: On a poster of Samajwadi Party chief Akhilesh Yadav symbolizing as 'Future PM', he says "...No one is going to become the Prime Minister just by putting posters. If any supporter has put up a poster, he is expressing what he wants. The goal of⦠pic.twitter.com/zuBoTCtsMF
â ANI (@ANI) October 23, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



