
ഗേറ്റ് തുറക്കാന്‍ വൈകി, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു, അസഭ്യം പറഞ്ഞു; യുവതിക്കെതിരെ കേസ്- വീഡിയോ
ഉത്തര്‍പ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍. സെക്യൂരിറ്റി ജീവനക്കാരന് ഗേറ്റ് തുറക്കാന്‍ വൈകിയതാണ് പ്രകോപനത്തിന് കാരണം.
സെക്യൂരിറ്റി ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ച യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോയിഡ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Please make her famous
â Flt Lt Anoop Verma (Retd.) (@FltLtAnoopVerma) August 21, 2022
She deserves the attention of whole India
She is the one whoâs compromising the women empowerment
Let the world know her face, name & behaviour pic.twitter.com/3C7TAZCX0C
നോയിഡയിലെ ജയ്പീ ഗ്രൂപ്പ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം നടന്നത്. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള യുവതിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ മോശമായി പെരുമാറിയത്. യുവതി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും പിടിച്ചുവലിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്താണ് യുവതി അടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്


