
ജെഇഇ മെയ്ന്‍ പരീക്ഷ: ആദ്യഘട്ടം ഫെബ്രുവരിയില്‍, അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15, വിജ്ഞാപനം പുറത്തിറക്കി
അടുത്തവര്‍ഷത്തെ ഐഐടികള്‍ ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ ആദ്യ ഘട്ടം ഫെബ്രുവരിയില്‍ നടക്കും

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഐഐടികള്‍ ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ ആദ്യ ഘട്ടം ഫെബ്രുവരിയില്‍ നടക്കും. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് ഡിസംബര്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 16 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാനതീയതി തൊട്ടുമുന്‍പത്തെ ദിവസമായ ജനുവരി 15 ആണ്.
ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് ആദ്യ ഘട്ടം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് മറ്റു ഘട്ടങ്ങള്‍. ജനുവരി ആദ്യ ആഴ്ച ആദ്യ ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ സംഘടിപ്പിക്കുക.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ


