
പ്രമുഖ വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു; ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മുഖം
യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ (94) അന്തരിച്ചു

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ (94) അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം മനുഷ്യസ്നേഹിയായും അറിയപ്പെട്ടിരുന്നു. ലണ്ടനില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടുത്തിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ബ്രിട്ടന് പ്രഭു സ്ഥാനം നല്കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. ജലന്ധറില്‍ ജനിച്ച സ്വരാജ് പോള്‍, 1966-ല്‍ തന്റെ മകള്‍ അംബികയ്ക്ക് ചികിത്സ തേടിയാണ് യുകെയിലേക്ക് താമസം മാറിയത്. പിന്നീട് മകള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ചു. തുടര്‍ന്നാണ് അദ്ദേഹം കാപാരോ ഗ്രൂപ്പ് സ്ഥാപിച്ചത്. സ്റ്റീല്‍, എന്‍ജിനിയറിങ്, പ്രോപ്പര്‍ട്ടി മേഖലകളില്‍ താല്‍പ്പര്യമുള്ള ഒരു ആഗോള സംരംഭമായി ഇത് പിന്നീട് വികസിക്കുകയായിരുന്നു. ഇന്ത്യ - ബ്രിട്ടീഷ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. 1983ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്കിയ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്കി അദ്ദേഹത്തെ ആദരിച്ചു.
Deeply saddened by the passing of Shri Swaraj Paul Ji. His contributions to industry, philanthropy and public service in the UK, and his unwavering support for closer ties with India will always be remembered. I fondly recall our many interactions. Condolences to his family and⦠pic.twitter.com/6G7D4gDDD1
— Narendra Modi (@narendramodi) August 22, 2025
യുഎസിലെ എംഐടിയില്‍നിന്ന് ബിരുദം നേടിയ സ്വരാജ് പോള്‍ അന്നത്തെ കല്‍ക്കട്ടയില്‍ തിരിച്ചെത്തി കുടുംബ വ്യവസായത്തില്‍ പങ്കുചേരുകയായിരുന്നു. മകളുടെ സ്മരണാര്‍ഥം അംബിക പോള്‍ ഫൗണ്ടേഷന് എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിരുന്നു. 2015ല്‍ മകന് അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. തുടര്‍ന്ന് ഇരുവരുടെയും സ്മരണാര്‍ഥം അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സ്വയം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
NRI Industrialist Lord Swraj Paul Dies At 94 In London, , Founder Of Caparo Group
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




