
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ യുവതിയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭാര്യയുടെ അറുത്തെടുത്ത തല വീടിന് മുന്നില്‍ കൊണ്ടുപോയി വച്ചു. ഊര്‍മിള കര്‍ജി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചന്ദ്രശേഖര്‍ കിര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ദമ്പതികള്‍ രാവിലെ സാറാ ഗ്രാമത്തിനടുത്തെ വയലില്‍ കൃഷി സംബന്ധമായ ജോലികള്‍ക്കായി പോയിരുന്നു. അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൈയിലുണ്ടായിരുന്ന മഴുകൊണ്ട് യുവതിയെ വെട്ടിക്കൊല്ലുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം അറുത്തുമാറ്റിയ തല ചന്ദ്രശേഖര്‍ വീടിന്റെ മുന്നില്‍ കൊണ്ടുപോയി വച്ചു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ഫാമില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു
ചന്ദ്രശേഖറിന്റെ രണ്ടാം ഭാര്യയായിരുന്നു ഊര്‍മിള, അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ചന്ദ്രശേഖറിന്റെ മര്‍ദനം സഹിക്കാനാവാതെ വന്നതോടെയാണ് ആദ്യഭാര്യ ഉപേക്ഷിച്ച് പോയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


