ഒഡീഷയില്‍ ഭാര്യയുടെ സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ഭുവനേശ്വര്‍: ഒഡീഷയില്‍ ഭാര്യയുടെ സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വേശ്യാവൃത്തിക്ക് ഭാര്യ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ചന്ദ്രശേഖര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചന്ദന്‍ ആചാര്യയാണ് അറസ്റ്റിലായത്. 10 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. പണത്തിന് വേണ്ടി ഭര്‍ത്താവ് സ്ഥിരമായി വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു.

അഞ്ചുദിവസം മുന്‍പ് ഭര്‍ത്താവ് നടത്തുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാകുന്നതിനെ ഭാര്യ എതിര്‍ത്തു. വൈകീട്ട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ ഇരുമ്പുവടി കൊണ്ട് തല്ലി. തുടര്‍ന്ന് സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി എന്നതാണ് പരാതി. ഇതിന് പിന്നാലെ ബോധരഹിതയായ ഭാര്യ, അമ്മയോടാണ് ദുരനുഭവം തുറന്നുപറഞ്ഞത്. 

അമ്മയാണ് വിവരം പൊലീസിനെ അറിയിച്ചത്. കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ വേശ്യാവൃത്തിക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു തുടങ്ങിയതായി പരാതിയില്‍ പറയുന്നു. പലപ്പോഴും ഇതിന് നിന്നുകൊടുത്തു. ആവശ്യം നിരാകരിക്കുന്ന സമയങ്ങളിലെല്ലാം തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഓട്ടോ ഡ്രൈവറാണ് ചന്ദന്‍ ആചാര്യ. അഞ്ചു വയസുള്ള മകളും ഒന്നിച്ച് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അടച്ചിട്ട മുറിയില്‍ നിന്ന് യുവതിയെയും മകളെയും പൊലീസ് രക്ഷിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates