ഗർബ കളിക്കുന്നതിനിടെ കറന്റ് പോയി; നവരാത്രി ആഘോഷത്തിൽ രക്ഷയായി ഒല സ്‌കൂട്ടർ, വിഡിയോ വൈറൽ
ഒല എസ്1 പ്രോ ആണ് നവരാത്രി ദിനത്തിൽ ഗർബ നർത്തകരെ സഹായിച്ചത്
എന്തിനും ഏതിനും പ്രതിവിധി കണ്ടെത്താൻ മിടുക്കരാണ് ഇന്ത്യക്കാർ. ഇതിന്റെ പല ഉദ്ദാഹരണങ്ങളും ദിവസേന നമ്മൾ ഇന്റർനെറ്റിൽ കാണാറുമുണ്ട്. നവരാത്രി ആഘോഷങ്ങൾക്കിടെ ഉണ്ടായ ഇത്തരമൊരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഗുജറാത്തിലെ സൂറത്തിൽ ഒരു സംഘം ആളുകൾ നവരാത്രി ആഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോഴവാണ് അവിചാരിതമായി കറന്റ് പോയത്. ഉച്ചത്തിൽ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിനിടെയായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ കറന്റ് ചതിച്ചത്. എന്നാൽ ഒട്ടും വൈകാതെ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിച്ച് പാട്ട് വച്ച് ആഘോഷം തുടരുകയായിരുന്നു ഇവർ.
ഒല എസ്1 പ്രോ ആണ് നവരാത്രി ദിനത്തിൽ ഗർബ നർത്തകരെ സഹായിച്ചത്. ഐഡിയ കലക്കി എന്നും അടുത്ത പാർട്ടിക്ക് സ്പീക്കർ നോക്കണ്ട എന്നുമൊക്കെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ഒല സിഇഒ ഭവിഷ് അഗർവാളും തന്റെ ട്വിറ്റർ പേജിൽ രസകരമായ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അടുത്ത വർഷം നവരാത്രിക്കായി സ്‌പെഷ്യൽ മോഡ് ഒരുക്കുമെന്ന് കുറിച്ചാണ് ഭവിഷിന്റെ റീട്വീറ്റ്.
Ola S1 Pro turned out to be savior when lights were out during Navratri celebration . Every one enjoyed navratri with Ola's speakers #olas1pro #OLA @OlaElectric @bhash pic.twitter.com/Up319nXwVq
â Shreyas Sardesai (@shreyas7065) October 4, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'
ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

'ഇളയരാജയ്ക്ക് ശേഷം ഇനി ആര് ? ദിലീപ് വരും, നോക്കിക്കോ എന്ന് ഞാൻ പറഞ്ഞു'; റഹ്മാനെക്കുറിച്ച് ഔസേപ്പച്ചൻ

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു



