സ്പീക്കര്‍ ഓം ബിര്‍ളയെ പുറത്താക്കാന്‍ പ്രമേയം: ലോക്‌സഭയില്‍ 10 മണിക്കൂര്‍ ചര്‍ച്ച, പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസും

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും

Lok Sabha Speaker Om Birla
Lok Sabha Speaker Om Birla
Edited by :jayakumarna
Last Updated :9 മാർച്ച് 2026, 2:50 pm IST

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തിന്മേല്‍ 10 മണിക്കൂര്‍ ചര്‍ച്ച നടക്കും. ചൊവ്വാഴ്ച ചര്‍ച്ച ആരംഭിക്കും. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രണ്ട് ദിവസങ്ങളിലായിട്ടാണ് ചര്‍ച്ച നടക്കുക. ആദ്യ ദിവസം അഞ്ച് മണിക്കൂര്‍ ചര്‍ച്ചയും, രണ്ടാം ദിവസം ബാക്കി അഞ്ച് മണിക്കൂര്‍ ചര്‍ച്ചയും നടത്തുമെന്ന് കിരണ്‍ റിജിജു അറിയിച്ചു. ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ എംപിമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. പ്രമേയം വിജയിച്ചില്ലെങ്കിലും ചര്‍ച്ചയാക്കാനാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്.

കോണ്‍ഗ്രസ് എംപിമാരായ മുഹമ്മദ് ജാവേദ്, കൊടിക്കുന്നില്‍ സുരേഷ്, മല്ലു രവി എന്നിവരാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിലെ 118 പ്രതിപക്ഷ എംപിമാര്‍ നോട്ടീസിനെ പിന്തുണച്ചിട്ടുണ്ട്. നേരത്തെ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിടാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കര്‍ ഓം ബിര്‍ള സര്‍ക്കാരിന് അനുകൂലമായി പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

News Now

Summary

Opposition resolution demanding removal of Lok Sabha Speaker Om Birla to be debated for 10 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates