
110 കിലോമീറ്റര്‍ വേഗം, കുതിച്ചുപാഞ്ഞ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണു; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍; വീഡിയോ
ഭാഗ്യം കൊണ്ടുമാത്രമാണ് യുവാവ് ട്രെയിനിനടിയിലേക്ക് വീഴാതിരുന്നത്

ലഖ്‌നൗ: അതിവേഗ ട്രെയിനില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നതിനിടെയാണ് പട്‌ലിപുത്ര എക്‌സ്പ്രസില്‍ നിന്ന് യുവാവ് ഷാജഹാന്‍പൂരിലെ പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണത്. ഭാഗ്യം കൊണ്ടുമാത്രമാണ് യുവാവ് ട്രെയിനിനടിയിലേക്ക് വീഴാതിരുന്നത്. തെറിച്ചവീണ ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ ഏറെ നേരം നിരങ്ങി നീങ്ങുന്നതും പിന്നീട് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
#Shahjahanpur 110 à¤à¥ सà¥à¤ªà¥à¤¡ सॠदà¥à¤¡à¤¼à¤¤à¥ à¤à¤à¥à¤¸à¤ªà¥à¤°à¥à¤¸ à¤à¥à¤°à¥à¤¨ सॠà¤à¤¿à¤°à¤¾ यà¥à¤µà¤, 100 मà¥à¤à¤° तठपà¥à¤²à¥à¤ फà¥à¤°à¥à¤® पर फिसलता à¤à¤²à¤¾ à¤à¤¯à¤¾, à¤à¤¨à¥à¤®à¤¤ रहॠयà¥à¤µà¤ à¤à¥ à¤à¥à¤ हà¥à¤ नहà¥à¤@IndianRailMedia #viralvideo #UPNews pic.twitter.com/TBLbAW1f0D
â Srivastava Varun (Journalist) (@varunksrivastav) June 20, 2023
സ്‌റ്റോപ്പില്ലാത്ത സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ എങ്ങനെ വീണു എന്നത് വ്യക്തമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




