
ബിഎംഡബ്ല്യൂ കാര്‍ ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വന്ന സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു- നടുക്കുന്ന വീഡിയോ
നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവന്ന ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്
ബംഗളൂരു: നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവന്ന ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്. ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വന്ന സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി പിന്നില്‍ സഞ്ചരിക്കുന്ന കാറിന്റെ അടിയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
കര്‍ണാടകയിലെ മംഗളൂരുവില്‍ ഉച്ചയ്ക്ക് 1.20നായിരുന്നു അപകടം. സ്കൂട്ടര്‍ യാത്രക്കാരിയും പിന്നില്‍ സഞ്ചരിച്ചിരുന്ന കാറിലെ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂട്ടറിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചാണ് ബിഎംഡബ്ല്യൂ കാര്‍ നിന്നത്. ഡിവൈഡറില്‍ റോഡ് മുറിച്ച് കടക്കാന്‍ കാത്തുനിന്ന സ്ത്രീ കഷ്ടിക്കാണ് രക്ഷപ്പെട്ടത്. സ്ത്രീയുടെ തൊട്ടരികിലൂടെയാണ് ബിഎംഡബ്ല്യൂ കാര്‍ ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയിലെ റോഡിലെത്തിയത്. കാറിന്റെ വരവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ നിന്നിരുന്ന സ്ത്രീ വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
CCTV footage: BMW jumps divider, crashes into another car and two-wheeler in Ballalbagh, Mangalore.
â Mangalore City (@MangaloreCity) April 9, 2022
A woman riding a scooter was critically injured. It is suspected that the BMW car driver was under the influence of alcohol. pic.twitter.com/u8FIDo14uq
നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന ബിഎംഡബ്ല്യൂ കാര്‍ ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറും യാത്രക്കാരിയും പിന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ അടിയിലേക്ക് തെറിച്ചുവീഴുന്നതും ഇരുകാറുകളും തമ്മില്‍ കൂട്ടിയിടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


