
പതിനാറുകാരി വിവാഹത്തിന് സമ്മതിച്ചില്ല; കത്തി കൊണ്ട് കഴുത്തില്‍ കുത്തി, റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്; വീഡിയോ
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

റായ്പൂര്‍: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റായ്പൂരില്‍ പതിനാറുകാരിയെ 47കാരന് കത്തിക്കൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം നടുറോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ഓംകാര്‍ തിവാരി എന്നയാള്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി നഗരത്തിലെ ഗുധിയാരി പ്രദേശത്തുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരിയെ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്
This is from Raipur, #Chhattisgarh #India
â S a m  (@cheguwera) February 19, 2023
47year old Omkar Tiwari stabs a 16yr old minor girl&drags her on the road while the public watches it in horror.
The girl was working for a grocery shop run by Omkar.girl quit her job&demanded her money from him
pic.twitter.com/0Jrmu9ASNT
ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ തിവാരി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ബഹളം വയ്ക്കുകയും, പെണ്‍കുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ കുത്തുകയുമായിരുന്നു. പെണ്‍കുട്ടി ഓടാന്‍ ശ്രമിച്ചെങ്കിലും തിവാരി അവളെ പിന്തുടര്ന്ന് മുടിപിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


