
മുസ്ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിന് നിരാശ; നരേന്ദ്ര മോദി
മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷഹറാന്‍പുര്‍: മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മുത്തലാഖ് നിരോധിച്ചതോടെ, ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്കി. എന്നാല്‍ മുസ്ലിം സഹോദരിമാര്‍ മോദിയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ അത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു.'മോദി പറഞ്ഞു. യുപിയിലെ ഷഹറാന്പുരില് ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരന്നു മോദി.
മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ക്ക് കുറുകേ നില്ക്കാന് പ്രതിപക്ഷം പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഇരയായ എല്ലാ മസ്ലിം സ്ത്രീകള്‍ക്കും ഒപ്പം ബിജെപി സര്‍ക്കാര്‍ നില്ക്കുമ്പോള് പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവന്നവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. യുപിയെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് മുക്തരാക്കിയവര്‍ക്കും അമ്മമാരേയും പെണ്‍കുട്ടികളെയും ഭയത്തില്‍ നിന്ന് മോചിപ്പിച്ചവര്ക്കുമാണ് യുപിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുക എന്നും മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



