
ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം; തിരക്കിട്ട് പണിതതെന്ന് പ്രതിപക്ഷം
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യുഡല്‍ഹി: കനത്തെ മഴയിലും കാറ്റിലും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണ് തകര്‍ന്ന് കാറുകള്‍ക്കുമേല്‍ പതിച്ചത്. ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് പ്രതിക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സുരക്ഷയുടെ ഭാഗമായി ചെക്ക് ഇന്‍ കൗണ്ടറുകളും അടച്ചതായി ഡല്‍ഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ടെര്‍മിനല്‍ ഒന്നില്‍ കൈകാര്യം ചെയ്യുന്നത്. 3 ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
#WATCH | Haryana: Severe waterlogging in different parts of Gurugram, following incessant heavy rainfall.
— ANI (@ANI) June 28, 2024
Visuals from Sector 49. pic.twitter.com/k4yYxYS4vw
ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങള്‍ പൊട്ടി നിലത്തുവീണു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
WHAT TO READ NEXT

മിനി ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി; കർണാടകയിൽ 13 തീർഥാടകർ മരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



