
മത്സരത്തിന്റെ ആവേശത്തില്‍ ബെറ്റ് വെച്ചു, ആഭ്യന്തരമന്ത്രി 'പെട്ടു'; കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം
തുമകൂരുവില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം

ബംഗലൂരു: മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മന്ത്രി ജി പരമേശ്വരയാണ് ബെറ്റ് വെച്ച് കുടുങ്ങിയത്. തുമകൂരുവില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം. ബംഗളൂരു 42-ാം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ശുഭ കല്യാണുമായിട്ടാണ്, ആഭ്യന്തരമന്ത്രി പരമേശ്വര 500 രൂപയുടെ സൗഹൃദ പന്തയം വെച്ചത്. വിജയ്പുര ടീം വിജയിക്കുമെന്നായിരുന്നു പരമേശ്വരയുടെ പ്രവചനം. എന്നാല്‍ ഫൈനലില്‍ ദക്ഷിണ കന്നഡ ടീം വിജയ്പുരയെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെയാണ് പന്തയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
മന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ പരസ്യമായി പന്തയം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എച്ച് ആര് നാഗഭൂഷണ് എന്നയാള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Court orders to file case against Karnataka Home Minister Parameswara for placing a bet of Rs 500 during a match.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്


