
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്
ഇൻസ്റ്റഗ്രാം വഴി വാട്സാപ്പിലേക്ക് എത്തിച്ച് പണം തട്ടുന്നു

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വൻ സംഘങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി പണം തട്ടുന്ന റാക്കറ്റുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പരസ്യ പോസ്റ്റുകളിലും മത്സര തീയതിയും വേദിയും പ്രവേശന നിരക്കുകളും കൃത്യമായി നൽകിയാണ് ഇവർ കായികപ്രേമികളെ ആകർഷിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ നേരിട്ട് പ്രത്യേക വാട്സാപ് നമ്പറുകളിലേക്ക് എത്തിക്കുകയാണ് ആദ്യ പടി. തുടർന്ന് ഉപഭോക്താക്കളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകും.
തുടക്കത്തിൽ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി വ്യാജ 'ഓർഡർ കൺഫർമേഷൻ' രേഖകളും അയച്ചുകൊടുക്കും. ഇതിനുശേഷമാണ് വൻ തട്ടിപ്പ് അരങ്ങേറുന്നത്. ജിഎസ്ടി (GST), റീഫണ്ടബിൾ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നീ പേരുകളിൽ വൻ തുകകൾ ഇവർ ആവശ്യപ്പെടും. ഈ തുകകൾ പിന്നീട് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നാണ് ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്നത്. ഇതിന് ശേഷവും 'ട്രാൻസാക്ഷൻ പ്രോസസിങ്', 'റീഫണ്ട് പെൻഡിങ്' തുടങ്ങിയ സാങ്കേതിക കാരണങ്ങൾ നിരത്തി വീണ്ടും കൂടുതൽ പണം ചോദിക്കും. പണം നൽകിയില്ലെങ്കിൽ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഉപഭോക്താക്കളിൽനിന്ന് വലിയ തുക തുടർച്ചയായി കൈക്കലാക്കുന്നത്.
കായിക മത്സരങ്ങളുടെ ടിക്കറ്റ് ലഭ്യതയും ബുക്കിങ് വിവരങ്ങളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും സംഘാടകരുടെ അറിയിപ്പുകൾ വഴിയും മാത്രം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. സമൂഹമാധ്യമ പരസ്യങ്ങളിൽ കാണുന്ന വ്യാജ വാട്സാപ് നമ്പറുകളിലേക്ക് യാതൊരു കാരണവശാലും പണം അയക്കരുത്. ബുക്കിങ് ഐഡിയോ ഓർഡർ കൺഫർമേഷനോ ലഭിച്ചതുകൊണ്ട് മാത്രം ടിക്കറ്റ് യഥാർഥമാണെന്ന് വിശ്വസിക്കരുത്. ചെറിയ തുക വാങ്ങിയ ശേഷം ജിഎസ്ടി, വെരിഫിക്കേഷൻ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നത് ഓൺലൈൻ തട്ടിപ്പിന്റെ വ്യക്തമായ സൂചനയാണ്. വ്യക്തിഗത ബാങ്ക് വിവരങ്ങളോ ഒടിപിയോ യുപിഐ പിൻ നമ്പറുകളോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന ടോൾ ഫ്രീ നമ്പറിലോ cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കേണ്ടതാണ്. യഥാസമയം പരാതി നൽകിയാൽ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് പോയ തുക മരവിപ്പിച്ച് വീണ്ടെടുക്കാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
The Cyber Police have sounded an alert against fraudulent online networks executing financial scams worth lakhs by peddling counterfeit tickets for the upcoming India-West Indies One Day International (ODI) cricket match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




