49ല്‍ ക്യാച്ച് എടുത്ത് പുറത്താക്കി, ഫീല്‍ഡറെ ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചു; ബാറ്റ്‌സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ഗ്വാളിയര്‍: അര്‍ധ സെഞ്ച്വറിക്കു തൊട്ടുമുമ്പായി ക്യാച്ച് എടുത്തു പുറത്താക്കിയ ഫീല്‍ഡറെ ബാറ്റ്‌സ്മാന്‍ ബാറ്റ് കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ബാറ്റ്‌സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു.

പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിനെ ബാറ്റ് കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ് വീണ സച്ചിന്‍ അബോധാവസ്ഥയിലായി. മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. സച്ചിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

സഞ്ജയ് സ്ഥലംവിട്ടതായും അന്വേഷണം  തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates