
News Now
ലക്നൗ: ഉത്തര്പ്രദേശ് ഹാഥ്രസില് ലൈംഗികാതിക്രമ കേസ് പ്രതി ഇരയുടെ അച്ഛനെ വെടിവെച്ചു കൊന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കിന് ഒടുവില് പ്രകോപിതനായ പ്രതി നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഗ്രാമത്തിലെ ക്ഷേത്രത്തിന് വെളിയില് ഇരു കുടുംബങ്ങളും തമ്മില് വഴക്കിട്ടു. കുപിതനായ ഗൗരവ് ശര്മ്മ ഇരയുടെ അച്ഛന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
2018ലാണ് ലൈംഗികാതിക്രമ കേസില് ഗൗരവ് ശര്മ്മ ജയിലില് പോയത്. ഒരു മാസത്തിന് ശേഷം കോടതി ഗൗരവ് ശര്മ്മയ്ക്ക് ജാമ്യം അനുവദിച്ചു.പെണ്കുട്ടിയുടെ അച്ഛന് നല്കിയ ലൈംഗികാതിക്രമ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം ഇരു കുടുംബങ്ങളും തമ്മില് ശത്രുതയിലാണ്.
മുഖ്യപ്രതിയുടെ ഭാര്യയും ബന്ധുവും ഗ്രാമത്തിലെ ക്ഷേത്രത്തില് പോയി. അവിടെ കൊല്ലപ്പെട്ട അച്ഛന്റെ രണ്ടു പെണ്മക്കള് ഉണ്ടായിരുന്നു. മുഖ്യപ്രതിയുടെ ഭാര്യയും ബന്ധുവും പെണ്കുട്ടികളോട് വഴക്കിടാന് പോയി.വഴക്ക് മൂര്ച്ഛിച്ചതിനെ തുടര്ന്ന് ഗൗരവ് ശര്മ്മയും പെണ്കുട്ടികളുടെ അച്ഛനും ഇടപെട്ടു. അതിനിടെ പ്രകോപിതനായ ഗൗരവ് അനുയായികളെ വിളിച്ചു കൊണ്ടുവരുകയും ഇരയുടെ അച്ഛനെ വെടിവെച്ചു കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





