
പാര്‍ട്ടി ചിഹ്നം പതിച്ച അയ്യായിരം സാരികള്‍; പെട്ടിയില്‍ മുഖ്യമന്ത്രിയുടെ പടം; ഇലക്ഷന് സ്ക്വാഡ് പരിശോധനയില്‍ കുടുങ്ങി വൈഎസ്ആര്‍ കോണ്‍ഗ്രസ്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെപ്ഷ്യല്‍ സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വെയര്‍ ഹൗസില്‍ നിന്നാണ് 5,472 സാരികള്‍ പിടിച്ചെടുത്തത്.

ഹൈദരബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്യാനായി സൂക്ഷിച്ച അയ്യായിരം സാരികള്‍ പിടിച്ചെടുത്ത് ഇലക്ഷന് കമ്മീഷന്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ കോണ്‍ഗ്രസ് ജഗന് മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിപ്പിച്ച സാരിയാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെപ്ഷ്യല്‍ സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വെയര്‍ ഹൗസില്‍ നിന്നാണ് 5,472 സാരികള്‍ പിടിച്ചെടുത്തത്. ഇതിന് ഏകദേശം 33.6 ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
48 സാരികള്‍ വീതമുള്ള 114 ബോക്സുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബോക്സില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ ഉണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. വൈഎസ്ആര്‍സിപി നേതാവ് ബവിരിസെട്ടി വെങ്കിട സുബ്രഹ്മണ്യമാണ് ഗോഡൗണ്‍ വാടകയ്ക്കെടുത്തത്. സുബ്രഹ്മണ്യം ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കുന്ന ആന്ധ്രയില്‍ മെയ് 13 നാണ് പോളിങ്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും ജനുവരി ഒന്നിന് ശേഷം 176 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കമ്മീഷന് പിടിച്ചെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ




