രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യനീതി മന്ത്രി രാംദാസ് അതവാലെയാണ് രേഖാമൂലം മറുപടി നല്‍കിയത്. 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ന്യൂഡല്‍ഹി: രാജ്യത്ത് തോട്ടിപ്പണി ചെയ്യുന്ന 66,692പേരുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 37,379പേരും ഉത്തര്‍പ്രദേശിലാണുള്ളത്. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യനീതി മന്ത്രി രാംദാസ് അതവാലെയാണ് രേഖാമൂലം മറുപടി നല്‍കിയത്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാന്‍ഹോളുകളും മറ്റും വൃത്തിയാക്കുന്നതിനിടെ 340പേര്‍ മരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ 217പേരുടെ കുടുബങ്ങള്‍ നഷ്ടപരിഹാര തുക മുഴുവനായി കൈമാറി. 47പേര്‍ക്ക് പകുതി തുക കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മഹാരാഷ്ട്രയാണ് തോട്ടിപ്പണിക്കാര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം, ഇവിടെ 7,378പേരാണുള്ളത്,ഉത്തരാഖണ്ഡില്‍ 6,170പേരും അസമില്‍ 4,295പേരുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates