പ്രതികളുടെ കസ്റ്റഡി കാലാവധിയും നീട്ടി. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. 

മഞ്ഞകലര്‍ന്ന പുക പുറന്തള്ളുന്ന ക്യാനുമായി പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച ഒരാളെ പൊലീസ് പിടികൂടുന്നു/ പിടിഐ, ഫയല്‍
Last Updated :22 January 2024, 7:51 pm IST

News Now

ന്യൂഡല്‍ഹി:  പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് പ്രതികളില്‍ അഞ്ചുപേരും നുണപരിശോധന നടത്താന്‍ കോടതിക്ക് മുമ്പാകെ സമ്മതിച്ചു. പ്രതികളുടെ കസ്റ്റഡി കാലാവധിയും നീട്ടി. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. 

മനോരഞ്ജന്‍ ഡി, സാഗര്‍ ശര്‍മ്മ, അമോല്‍ ധനരാജ് ഷിന്‍ഡെ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ള  ആറ് പേര്‍. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രതികളുടെ കസ്റ്റഡി നീട്ടിയത്. നീലം ആസാദ് ഒഴികെയുള്ള പ്രതികള്‍ കോടതിയില്‍ പരിശോധനയ്ക്ക് സമ്മതം നല്‍കി. 

കുറ്റാരോപിതരായ എല്ലാവരുടെയും നുണപരിശോധന നടത്താന്‍ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. 2001 ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സീറോ അവര്‍ നടക്കുന്നതിനിടെ ലോക്‌സഭാ ചേംബറിലേക്ക് രണ്ട് പേര്‍ ചാടി വീഴുകയായിരിുന്നു. തുടര്‍ന്ന് മഞ്ഞ പുക പുറംതള്ളി. പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates