ലോക്സഭ സുരക്ഷാ വീഴ്‌ച റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകരുടെ അടിപിടികൂടുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ

പാർലമെന്റിൽ പൊട്ടിച്ച 'ബോംബി'നായി റിപ്പോർട്ടർമാരുടെ പിടിവലി/ എക്‌സ്
Last Updated :22 January 2024, 7:50 pm IST

News Now

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്‌ച രാജ്യത്താകെ ആശങ്ക ഉയർത്തിയിരുന്നു. സഭയിൽ ശൂന്യവേള നടക്കുന്നതിനിടെ രണ്ട് യുവാക്കൾ സന്ദർശക ​ഗ്യാലറിൽ നിന്നും കളർ ബോംബുകളുമായി താഴേക്ക് ചാടുകയായിരുന്നു. സഭയ്‌ക്കുള്ളിലും പുറത്തും അക്രമികൾ കളർബോംബുകൾ പൊട്ടിച്ചു. എംപിമാരാണ് യുവാക്കൾ വളഞ്ഞ് പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യപാകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിഡിയോയും ലോക്‌സഭ പരിസരത്ത് നിന്നും ഇപ്പോൾ വൈറൽ ആകുന്നുണ്ട്. 

ലോക്സഭ സുരക്ഷാ വീഴ്‌ച റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകരുടെതാണ് അത്. യുവാക്കൾ പൊട്ടിച്ച കളർ ബോംബിനായിട്ടുള്ള റിപ്പോർട്ടർമാരുടെ പിടിവലിയാണ് വിഡിയോയിൽ. പാർലമെന്റിൽ പൊട്ടിച്ച ബോംബിന്റെ അവശിഷ്ടം കയ്യിൽ പിടിച്ച് തത്സമയം റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടക്ക് വശങ്ങളിലായി മറ്റ് റിപ്പോർട്ടർമാർ ഊഴം കാത്തു നിൽക്കുന്നതും പിന്നീട് റിപ്പോർട്ടർ സാധനം തരിച്ചെന്ന് കണ്ടപ്പോൾ പിടിച്ചുപറിയായി. ഒടുവിൽ ഒരാൾ പതുങ്ങി വന്ന് റിപ്പോർട്ടറുടെ കയ്യിൽ നിന്നും കളർ ബോംബ് തട്ടിപ്പറിച്ചോണ്ട് പോകുന്നതും കാണാം.

മാധ്യമപ്രവർത്തകരുടെ പിടിച്ചുപറി ട്രോളായും മീമുകളായും ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. നിരവധി ആളുകളാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. റിമോർട്ടിനായി അടിപിടികൂടുന്ന ഞാനും എന്റെ സഹോദരനും എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates