
ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചു, കോക്പിറ്റിന്റെ വാതില്‍ തുറന്നു; യാത്രക്കാരന് കസ്റ്റഡിയില്‍
ആദ്യമായി വിമാനത്തില്‍ കയറിയതിനാല്‍ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരന്

ബംഗളൂരു: തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു യാത്രക്കാരന്. സുരക്ഷാ കോഡ് തെറ്റായി അമര്‍ത്തുകയായിരുന്നു ഇയാള്‍.
WHAT TO READ NEXT

160ലധികം കേസുകളില്‍ പ്രതികള്‍, കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
ആദ്യമായി വിമാനത്തില്‍ കയറിയതിനാല്‍ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരന് പറഞ്ഞു. കോക്പിറ്റിന്റെ വാതില്‍ ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈജാക്ക് ശ്രമമാണെന്ന് സംശയിച്ച് പൈലറ്റ് ആവശ്യമായ കരുതലെടുത്തു.
മണി എന്ന പേരുള്ള യാത്രക്കാരനെയും കൂടെ യാത്ര ചെയ്ത എട്ടുപേരെയും ലാന്‍ഡിങ്ങിനു ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വാരണാസിയില്‍ വച്ച് ഇവരെ യുപി പൊലീസിന് കൈമാറിയതായാണ് അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-1086 വിമാനത്തിലാണ് സംഭവം.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Air India Express Flight Incident: Bengaluru flight incident involving a passenger attempting to open the cockpit door led to security concerns.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം

