
സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂഡല്‍ഹി: ഫുക്കറ്റ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ പൈലറ്റ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിനെ പിരിച്ചുവിട്ടതായി എയര്‍ഇന്ത്യ. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
'സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ഫുക്കെറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ, ഫിറ്റ്‌നസ്, നിയന്ത്രണപരമായ വ്യവസ്ഥകള്‍ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന എയര്‍ ഇന്ത്യയുടെ നയത്തിന് അനുസൃതമായി പൈലറ്റിനെ അടിയന്തരമായി പിരിച്ചുവിടുന്നു'- എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളില്‍ പറക്കുന്നതിനിടയിലാണ് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. ഈ സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് പെട്ടെന്നുണ്ടായ ഉയരവ്യത്യാസത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ പൈലറ്റുമാര്‍ക്ക് ലഹരി നിര്‍ണയ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Phuket Flight Pilot Who Failed Drug Test Sacked By Air India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
