
4 ടണ്‍ മുളക് പൊടി തിരിച്ചു വിളിച്ച് പതഞ്ജലി, കാരണം ഇതാണ്
ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടണ്‍ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഉല്‍പ്പാദിച്ച ബാച്ച് നമ്പര്‍ എജെഡി 2400012 ന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരുന്നു. പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപഭോക്തൃ വിശ്വാസവും ഉല്‍പ്പന്ന ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986 ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്സ് നിലവില്‍ ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ഒന്നാണ്. സെപ്തംബര്‍ പാദത്തില്‍ പതഞ്ജലി ഫുഡ്സിന്റെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 308.97 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 254.53 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം വരുമാനം 7,845.79 കോടി രൂപയില്‍ നിന്ന് 8,198.52 കോടി രൂപയായി ഉയര്‍ന്നു.
മുമ്പ് നിരവധി ആരോപണങ്ങള്‍ പതഞ്ജലിക്ക് എതിരെ ഉണ്ടായിരുന്നു. പതഞ്ജലി വെജിറ്റേറിയന്‍ എന്ന പേരില്‍ വിപണനം ചെയ്യുന്ന ആയുര്‍വേദിക് പാല്‍പ്പൊടിയായ 'ദിവ്യ മഞ്ജന്' എന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


'പാര്‍ക്കര്‍, നിങ്ങള്‍ കാരണം എന്റെ കുടുംബം വെള്ളമില്ലാതെ മരിക്കുകയാണ്'; ന്യൂയോര്‍ക്കില്‍ എന്‍വിഡിയ തലവനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി

ഇത്രയും പപ്പട വെറൈറ്റിയോ!! കേരള പപ്പടം മുതൽ കർണാടകയുടെ ചക്കപപ്പടം വരെ, സദ്യ കൊഴുപ്പിക്കാൻ വേറെ എന്ത് വേണം
