
മുടിയില്‍ പിടിച്ച് തല സ്റ്റീല്‍ ഫ്രെയിമില്‍ ഇടിപ്പിച്ചു; വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം- വിഡിയോ
പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപതിയില്‍ മറ്റൊരു നടുക്കുന്ന സംഭവം

ഹൈദരാബാദ്: പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപത്രിയില്‍ മറ്റൊരു നടുക്കുന്ന സംഭവം. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍ ഡോക്ടറെ രോഗി ആക്രമിച്ചു. വനിതാ ഡോക്ടറുടെ മുടിയില്‍ പിടിച്ച് തല സ്റ്റീല്‍ ഫ്രെയിമിലേക്ക് കൊണ്ടുചെന്ന് ഇടിപ്പിക്കുന്ന രോഗിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സഹപ്രവര്‍ത്തകര്‍ ഡോക്ടറിന്റെ രക്ഷയ്ക്കെത്തുന്നതും രോഗിയെ പിടിച്ചുമാറ്റുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുന്ന മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അക്രമി ഡോക്ടറുടെ മുടിയില്‍ പിടിച്ച് ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സഹപ്രവര്‍ത്തകയുടെ രക്ഷയ്ക്കെത്തി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ കീഴടക്കി കൊണ്ടുപോകുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ANDHRA PRADESH IS IN DANGER
— Voice of Voiceless (@Ak12Mr) August 27, 2024
In a troubling incident at the Sri
Venkateswara Institute of Medical Sciences in Tirupati, a woman doctor was
attacked by a patient while on duty. pic.twitter.com/6xhiZrNGXy
'ഞാന്‍ ശനിയാഴ്ച എമര്‍ജന്‍സി മെഡിസിന് ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിയിലായിരുന്നു. അപ്രതീക്ഷിതമായി ഒരു രോഗി എന്നെ ആക്രമിച്ചു, പുറകില്‍ നിന്ന് എന്നെ സമീപിച്ചു, എന്റെ മുടിയില്‍ പിടിച്ച് കട്ടിലിന്റെ സ്റ്റീല്‍ ഫ്രെയിമില്‍ ബലമായി എന്റെ തല ഇടിപ്പിക്കാന്‍ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരാരും അവിടെ ഉണ്ടായിരുന്നില്ല. ഈ സംഭവം, ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. രോഗി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചിരുന്നെങ്കില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമായിരുന്നു'- ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് ആശുപത്രി ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ. ആര് വി കുമാറിന് ഡോക്ടര്‍ കത്ത് എഴുതി. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലിസ്ഥലത്ത് സുരക്ഷ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ്, നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ നിക്ഷേപം

