മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് സിദ്ധാര്‍ഥ്.

OJ Janeesh
OJ Janeesh
Edited by :Sujith
Last Updated :3 ഒക്ടോബർ 2026, 11:00 pm IST

തിരുവനന്തപുരം: മന്ത്രി ഒജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാണിച്ച താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി. എന്‍എച്ച്എം കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് സേവനത്തില്‍ നിന്നും നീക്കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് സിദ്ധാര്‍ഥ്.

ഡോ സിദ്ധാര്‍ത്ഥ് രവീന്ദ്രന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടകള്‍ക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്കലംഘനവും ആണെന്നും പുറത്താക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യാ ദയാനന്ദന്‍ ആണ് നടപടി ഉത്തരവ് ഇറക്കിയത്. കരിങ്കൊടി കാണിക്കുന്ന ഫോട്ടോസഹിതമാണ് പരാതി ലഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞാണ് പ്രതിഷേധം നടത്തിയതെന്നാണ് ഡോക്ടര്‍ സിദ്ധാര്‍ഥിന്റെ ന്യായം.

News Now

Summary

Temporary Doctor Terminated After Showing Black Flags to Minister OJ Janeesh in Kanhangad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates