
മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍

പട്ന: ബിഹാറിലെ മുസാഫര്‍പുരിലുള്ള ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. പ്രസാദ് ഹോസ്പിറ്റലിന്റെ ഐസിയു വാര്‍ഡിലാണ് തീ പടര്‍ന്നത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.
സംഭവ സ്ഥലത്ത് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20ലേറെ പേരെ പുറത്തെത്തിച്ചു. പലരുടേയും നില ഗുരുതരമാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ 21 പേര് മരിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ നടുക്കി വീണ്ടും മറ്റൊരു തീപിടിത്തമുണ്ടായിരിക്കുന്നത്. ഗുരുതര നിലയിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐസിയു വാര്‍ഡില്‍ തീപടര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
3 patients dead, over 20 rescued after massive fire at Bihar hospital
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



