മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. വെടിവെപ്പില്‍ കൊല്ലപ്പെട്ട മെയ്തി യുവാവിന്റെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലില്‍ ജനക്കൂട്ടം തെരിവിലിറങ്ങി

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:22 am IST

News Now

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. വെടിവെപ്പില്‍ കൊല്ലപ്പെട്ട മെയ്തി യുവാവിന്റെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലില്‍ ജനക്കൂട്ടം തെരിവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ പ്രയോഗിച്ചു. ബിജെപി ഓഫീസിനും രാജ്ഭവനും മുന്നിലാണ് ജനക്കൂട്ടം എത്തിയത്. 

സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുക്കി ഗ്രാമമായ ഹരോതെലില്‍ ആക്രമണമുണ്ടായതോടെ ഇന്ന് പുലര്‍ച്ചെയാണ് സൈന്യം ഇവിടെ എത്തിയത്. പിന്നാലെ ആയുധധാരികള്‍ സൈനികര്‍ക്ക് നേരെ വെടി വയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. വെടിവെപ്പ് തുടര്‍ന്നതോടെ ഇവിടേക്ക് കൂടുതല്‍ സൈനികരെത്തി. രാവിലെ ഒന്‍പത് മണി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു.

കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് മാറ്റി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates