തമിഴ്നാട്ടിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കടന്നുകളയാൻ ശ്രമിച്ച സ്വർണപ്പണിക്കാരനെ കയ്യോടെ പിടികൂടി വളർത്തുനായ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ചെന്നൈ: തമിഴ്നാട്ടിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കടന്നുകളയാൻ ശ്രമിച്ച സ്വർണപ്പണിക്കാരനെ കയ്യോടെ പിടികൂടി വളർത്തുനായ. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 29കാരനെ നാട്ടുകാർ ചേർന്ന് തല്ലിച്ചതച്ചു. തുടർന്ന് പ്രതിയെ പൊലീസിന് കൈമാറി.

കോയമ്പത്തൂരിലെ ശെൽവപുരത്ത് വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.30കാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച ദിലീപ് കുമാർ (29) ആണ് പിടിയിലായത്.  പ്രതി യുവതി താമസിക്കുന്ന ശെൽവപുരത്തെത്തി. വീടിനോട് ചേർന്ന ചായ്പ്പിലായിരുന്നു മുപ്പതുകാരിയായ യുവതി താമസിച്ചിരുന്നത്.

വീടിന്റെ 200 മീറ്റർ അകലെയാണ് പ്രതി വാഹനം പാർക്ക് ചെയ്തിരുന്നത്. തുടർന്നാണ് യുവതിയുടെ വീട്ടിലേക്ക് ദിലീപ് കുമാർ പ്രവേശിച്ചത്. പീഡന ശേഷം സ്ഥലത്തു നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച ദിലീപിനെ വളർത്തുനായ കടിക്കുകയും ജീൻസിൽ കടിച്ചുപിടിച്ച് വലിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചായ്പ്പിലെ ലൈറ്റ് ഓഫായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അവിടെ എത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയുടെ ഫോണിൽ നിന്നും പീഡനത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതി മുമ്പ് രണ്ട് തവണ യുവതിയെ പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. ദിലീപിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates