
'ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ലൈംഗിക ബന്ധമാണോ?', മൊഴിയില്‍ വ്യക്തതയില്ല; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതി
കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശാരീരിക ബന്ധം എന്നത് ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്നു വരില്ലെന്നും കോടതി പറഞ്ഞു

ന്യൂഡല്‍ഹി: ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ ആണെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പുരുഷന് ലഭിച്ച 10 വര്‍ഷം തടവ് ശിക്ഷയില്‍ അപ്പീല്‍ നല്‍കാനും കുറ്റവിമുക്തനാക്കാനും ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശാരീരിക ബന്ധം എന്നത് ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ശാരീരിക ബന്ധം നടന്നതായി ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം എന്ന് പറഞ്ഞതിനെ പരാതിക്കാരിക്ക് വിശദീകരിക്കാനോ വേണ്ടത്ര തെളിവുകള്‍ നല്‍കാനോ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
WHAT TO READ NEXT

റെഡ് അലര്‍ട്ട്: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
2023ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2014ല്‍ വിവാഹം കഴിക്കാമെന്ന വ്യാജേന ഒരു വര്‍ഷത്തിലേറെയായി ബന്ധു താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് 16 കാരി നല്കിയ പരാതി. ശാരീരിക ബന്ധം എന്നതുകൊണ്ട് പെണ്‍കുട്ടി എന്താണ് ഉദ്ദേശിച്ചതെന്നും ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് വിശദീകരിച്ചിട്ടില്ലെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ട രീതിയില്‍ അവരുടെ ഭാഗം നിര്‍വഹിച്ചിട്ടില്ലെങ്കില്‍ കോടതികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുമെന്നും ജസ്റ്റിസ് ഒഹ്രി പറഞ്ഞു.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Use of term 'physical relations' without evidence not sufficient to establish rape: Delhi HC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

