
News Now
കോണ്ഗ്രസില് വിഭാഗീയത രൂക്ഷമായി തുടരുന്ന രാജസ്ഥാനില് അശോക് ഗെഹ്ലോട്ട് പക്ഷവും സച്ചിന് പൈലറ്റ് അനുകൂലികളും തമ്മില് ഏറ്റുമുട്ടി. അജ്മീറില് നടന്ന പാര്ട്ടി യോഗത്തിനിടെയാണ് ഇരു വിഭാഗവും തമ്മില് ഏറ്റുമുട്ടിയത്.
നേതാക്കള്ക്ക് ഇരിക്കാന് കസേരകള് ഒരുക്കിയതിനെ കുറിച്ചുള്ള തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്.
#Congress party workers clash in #Ajmer #RajasthanElections #rajasthanelections2023 #RajasthanPolitics #rajasthan pic.twitter.com/TSdtxF5VYq
â Democracy News India (@InDemocracynews) May 18, 2023
അജമീര് സരസ് ഡയറി ചെയര്മാന് രാമചന്ദ്ര ചൗധരിയുടേയും ആര്ടിഡിസി ചെയര്മാന് ധര്മേന്ദ്ര റാത്തോറിന്റെയും അനുയായികള് തമ്മിലാണ് സംഘര്ഷമുണ്ടായത്. ഇരുപക്ഷവും ആദ്യം പരസ്പരം മുദ്രാവാക്യങ്ങള് മുഴക്കി. പിന്നീട് സംഘര്ഷത്തിലേക്ക് വഴിമാറുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







