15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു; ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി

വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്നാണ് ഡൽഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST


ന്യൂഡൽഹി: പതിനഞ്ച് രാഷ്ട്രീയ നേതാക്കൾക്കെതിരേ കള്ളക്കേസ് എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്ന ആരോപണവുമായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ.  ‍വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്നാണ് ഡൽഹി ഉപ മുഖ്യമന്ത്രിയുടെ ആരോപണം. 

അടുത്ത തിരഞ്ഞെടുപ്പിന് മുൻപായി ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണം എന്ന നിർദേശമാണ് സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾക്കും ഡൽഹി പോലീസിനും പ്രധാനമന്ത്രി നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മനീഷ് സിസോദിയയുടെ ആരോപണങ്ങൾ തളളി ബിജെപി രംഗത്തെത്തി. 

സിസോദിയയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഡൽഹി ബിജെപി ഘടകം അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു. 

എന്നാൽ പ്രധാനമന്ത്രി നൽകിയ പതിനഞ്ചുപേരുടെ പട്ടികയിൽ പലരും ആം ആദ്മി പാർട്ടിയിലെ നേതാക്കളാണെന്നും സിസോദിയ വാദിക്കുന്നു. സിബിഐയ്ക്ക് പ്രധാനമന്ത്രി പതിനഞ്ചുനേതാക്കന്മാരുടെ പേരുകൾ അടങ്ങിയ പട്ടിക നൽകിയതായി വിശ്വസനീയമായ കേന്ദ്രത്തിൻ നിന്നാണ് അറിഞ്ഞതെന്നാണ് മനീഷ് സിസോദിയയുടെ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now