100 ജോടി ചെരിപ്പുകൾ; കാശി വിശ്വനാഥ് ധാമിലെ ജീവനക്കാർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം 

ചണം കൊണ്ട് നിർമ്മിച്ച ചെരിപ്പുകളാണ് അയച്ചിരിക്കുന്നത്

ചിത്രം: എഎൻഐ
Last Updated :20 January 2024, 8:56 am IST

വരാണസി: കാശി വിശ്വനാഥ് ധാമിലെ ജീവനക്കാർക്ക് 100 ജോടി പാദരക്ഷകൾ അയച്ചു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണം കൊണ്ട് നിർമ്മിച്ച ചെരിപ്പുകളാണ് അയച്ചിരിക്കുന്നത്. 

ഇവിടുത്തെ ഭൂരിഭാഗം ജീവനക്കാരുും നഗ്നപാദരായിട്ടാണ് ജോലി ചെയ്യുന്നത്. ക്ഷേത്രപരിസരത്ത് ലെതറോ റബ്ബറോ ഉപയോ​ഗിച്ചുള്ള പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാലാണ് ഇത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ചണം കൊണ്ട് നിർമ്മിച്ച നൂറ് ചെരിപ്പുകൾ അയച്ചുനൽകിയത്. 

Story image

പുരോഹിതരടക്കം എല്ലാ ജിവനക്കാർക്കും നിയമം ബാധകമാണ്. സുരക്ഷാ ഗാർഡുകളും  ശുചീകരണ തൊഴിലാളികളുമടക്കം നിരവധിപ്പേരാണ് ചെരിപ്പ് വാങ്ങാ‌തെ മുന്നോട്ടുപോയിരുന്നത്. കഠിനമായ തണുപ്പിൽ ന​ഗ്നപാദരായി ജോലി ചെയ്യേണ്ടെന്ന് കരുതിയാണ് പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now