
ബ്രിക്സ് ഉച്ചകോടി; മോദി റഷ്യയിലേയ്ക്ക്, പുടിനുമായി കൂടിക്കാഴ്ച
പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്.

ന്യൂഡല്‍ഹി: 16ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്. പുടിന്റെ അധ്യക്ഷതയില്‍ കസാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. കസാന്‍ സന്ദര്‍ശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
റഷ്യ-യുക്രൈന് യുദ്ധം, മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി എന്നിവയുള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. ജൂലൈയില്‍ മോസ്കോയില്‍ നടന്ന 22 ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'

'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ്
