
ജൂണ്‍ 21 മുതല്‍ എല്ലാവര്ക്കും സൗജന്യവാക്സിന്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പോരാട്ടം തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: എല്ലാവര്ക്കും സൗജന്യവാക്സിന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ എല്ലാവര്ക്കും സൗജന്യവാക്സിന് നല്‍കുമെന്ന് മോദി പറഞ്ഞു. വാക്സിന് സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന് നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
വാക്സിന് കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. വാക്സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന് നല്‍കാവുന്നതാണെന്ന് മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പോരാട്ടം തുടരുകയാണ്. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടുവെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായത്. ഓക്സിജന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തു. ഓക്സിജന്‍ ക്ഷാമത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടു. ഓക്സിജന്‍ ഉത്പാദനം പത്തിരട്ടി കൂട്ടി. ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കി. വൈറസിനെ നേരിടാന്‍ വാക്സിന് മാത്രമാണ് സുരക്ഷാ കവചമെന്നും മോദി പറഞ്ഞു. ഇന്ത്യ വാക്സിന് നിര്‍മ്മിച്ചില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. ഒരു വര്‍ഷത്തിനിടെ രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ പുറത്തിറക്കിയത്്. രാജ്യത്ത് വാക്്സിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കുറവാണ്. വാക്സിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും മോദി പറഞ്ഞു.
ഇത്രവലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. ആത്മവിശ്വാസം ഉള്ളതുകൊണ്ട് ഫലം കണ്ടു. രാജ്യത്ത് ഇപ്പോള്‍ 7 കമ്പനികള്‍ വാക്സിന് ഉത്പാദിപ്പിക്കുന്നു. മൂന്ന് വാക്സിനുകള്‍ കൂടി ഉടന്‍ വരുമെന്നും മൂക്കില്‍ ഒഴിക്കാവുന്ന വാക്സിന്റെ പരീക്ഷണം തുടരുകയാണെന്നും മോദി പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന് ട്രയല്‍ ഊര്‍ജ്ജിതമായി നടക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
