
ഡ്രംസില്‍ താളം പിടിച്ച് പ്രധാനമന്ത്രി; എല്ലാവരോടും കുശലാന്വേഷണം, ഗ്ലാസ്ഗോയില്‍ മനം കവര്‍ന്ന് മോദി ( വീഡിയോ)
വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്
ഗ്ലാസ്ഗോ : സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തന്നെക്കാണാനെത്തിയ ഇന്ത്യാക്കാരോട് കുശലം പറഞ്ഞും ഓട്ടോഗ്രാഫ് നല്‍കിയും സ്നേഹം പങ്കിട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗ്ലാസ്ഗോയിലെത്തിയ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ചത്.
പ്രധാനമന്ത്രിയെ കാണാനായി നിരവധി ആളുകളാണ് ഹോട്ടലിന് വെളിയിലും വിമാനത്താവളത്തിലും തടിച്ചുകൂടിയത്. ഹോട്ടലിന് വെളിയില്‍ കാത്തുനിന്ന കുട്ടികള്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികള്‍ക്ക് മടി കൂടാതെ ഓട്ടോഗ്രാഫും പ്രധാനമന്ത്രി ഒപ്പിട്ടു നല്കി.
#WATCH PM Narendra Modi interacts with young children as he departs from the hotel in Glasgow for the airport to return to India
â ANI (@ANI) November 2, 2021
(Source: Doordarshan) pic.twitter.com/iT6b4o1AX3
വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തൊഴുകൈകളോടെ ഇവര്‍ക്ക് സമീപമെത്തിയ പ്രധാനമന്ത്രി അല്പനേരം കുശലാന്വേഷണം നടത്തി. അവരുടെ ഡ്രംസ് വായനയില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി അവരോടൊപ്പം അല്‍പ്പനേരം ഡ്രംസില്‍ താളം പിടിക്കുകയും ചെയ്തു.
#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland
â ANI (@ANI) November 2, 2021
(Source: Doordarshan) pic.twitter.com/J1zyqnJzBW
2070-ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ ആക്കുമെന്ന് പ്രധാനമന്ത്രി ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള പഞ്ചാമൃത ബദ്ധതിയാണ് ഇന്ത്യയുടേതായി മോദി ഉച്ചകോടിയില്‍ മുന്നോട്ടുവെച്ചത്. ഇറ്റലി, വത്തിക്കാന്‍ സന്ദര്‍ശനം, ഗ്ലാസ്ഗോ ഉച്ചകോടി എന്നിവയ്ക്ക് ശേഷം ഇന്നു രാവിലെ പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്



