പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

ലഖ്‌നൗ : ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കരിമ്പിന്‍ പാടത്ത് തള്ളി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. 

വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീടിന് സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ പാടത്ത് കണ്ടെത്തിയത്. 

സമീപവാസിയായ 25 കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates