നഗ്നപാദയായി  30 ട്യൂബ് ലൈറ്റുകള്‍ ചവിട്ടിപ്പൊട്ടിച്ച് ഗര്‍ഭിണി, കാരണമിത് - വീഡിയോ 

തമിഴ്‌നാട്ടില്‍ ലൈംഗികാതിക്രമം തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയുടെ വ്യത്യസ്തമായ പ്രകടനം

ട്യൂബ് ലൈറ്റിന്റെ മുകളിലൂടെ നടക്കുന്ന യുവതിയുടെ ദൃശ്യം
Last Updated :20 January 2024, 9:02 am IST
Edited by :migrator

ചെന്നൈ: തമിഴ്‌നാട്ടില്‍ ലൈംഗികാതിക്രമം തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയുടെ വ്യത്യസ്തമായ പ്രകടനം. നിലത്ത് നിരത്തി വച്ചിരിക്കുന്ന 30 ട്യൂബ് ലൈറ്റുകളുടെ മുകളിലൂടെ  ചെരിപ്പിടാതെ നടന്ന് പൊട്ടിച്ചാണ് യുവതി അധികൃതരുടെ ശ്രദ്ധ നേടാന്‍ ശ്രമിച്ചത്. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് സ്വദേശിനിയായ പ്രകലാക്ഷ്മി. പരമ്പരാഗാത കലാരൂപങ്ങളില്‍ തത്പര കൂടിയാണ് ഇവര്‍.

3.55 സെക്കന്‍ഡ് കൊണ്ടാണ് യുവതി ഓരോ ട്യൂബ് ലൈറ്റും ചവിട്ടി പൊട്ടിച്ചത്. ട്യൂബ് ലൈറ്റിന്റെ മുകളിലൂടെ നടക്കുന്നതിനൊപ്പം വീപ്പയില്‍ കൊട്ടിയാണ് അധികാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. ലൈംഗികാതിക്രമം തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം.

യുവതിയുടെ ഭര്‍ത്താവായ കലൈരാസന്‍ ഫീനിക്‌സ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യുവതിയുടെ നേട്ടം രേഖപ്പെടുത്തിയ ഫീനിക്‌സ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും നല്‍കി.

യുവതിയുടെ വ്യത്യസ്ത പ്രകടനത്തിന്റെ ദൃശ്യങ്ങള്‍  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പരമ്പരാഗത കലാരൂപങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ക്ലാസുകള്‍ നല്‍കുന്നയാളാണ് കലൈരാസന്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now