
നോയിഡയിലെ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരിട്ട് യുപി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പേര് 'നരേന്ദ്ര മോദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' എന്ന് മാറ്റിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന് മോദി നല്കിയ വലിയ സമ്മാനമാണ് നോയിഡയിലെ വിമാനത്താവളമെന്നും യോഗി പറഞ്ഞു.
'നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് സമ്മാനിച്ചതിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇതിന് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, എന്ന് നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്കി,' മുഖ്യമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ച് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം നാടിന് സമര്‍പ്പിച്ചത്. ലഖ്നൗവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാന്‍ഡ് ചെയ്തത്. പശ്ചിമ ഉത്തര്‍പ്രദേശിലെയും എന്‍സിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.
സ്വിസ് കമ്പനിയായ സൂറിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ എജിയുടെ ഉപകമ്പനിയായ യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണു വിമാനത്താവളം നിര്‍മിച്ചത്. 2021 നവംബര്‍ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്.
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

Summary
Jewar Airport to be renamed 'Narendra Modi International Airport: UP Council of Ministers passes resolution
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം

ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി
