ഈസ്റ്റര്‍ ദിനത്തില്‍ മോദി ക്രൈസ്തവ ദേവാലയത്തില്‍, പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി- വീഡിയോ

ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി

സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു, എഎന്‍ഐ
Last Updated :20 January 2024, 9:19 am IST

ന്യൂഡല്‍ഹി:ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്. ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ക്രൈസ്തവ ആരാധനാലയങ്ങളും സഭ മേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനവും. 

വൈകീട്ടാണ് മോദി സന്ദര്‍ശനം നടത്തിയത്. 20 മിനിറ്റ് നേരം ചെലവഴിച്ച മോദി എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേര്‍ന്ന ശേഷമാണ് മടങ്ങിപ്പോയത്. പള്ളിയില്‍ പ്രാർഥനയിൽ പങ്കുചേർന്ന മോദി, ബിഷപ്പുമാര്‍ അടക്കമുള്ള പുരോഹിതര്‍ക്കും ഗായക സംഘത്തിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയെ സ്വീകരിക്കാന്‍ ബിഷപ്പുമാര്‍ അടക്കം എല്ലാ പുരോഹിതന്മാരും സന്നിഹിതരായിരുന്നു. 

ഡല്‍ഹി നഗരഹൃദയത്തിലെ പ്രധാന ക്രൈസ്ത ദേവാലയങ്ങളില്‍ ഒന്നാണിത്. പ്രാര്‍ഥനയ്ക്ക് ശേഷം പള്ളിമുറ്റത്ത് പ്രധാനമന്ത്രി ചെടി നട്ടു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഇന്ത്യയിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now