ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്പിയുമായും ബിഎസ്പിയുമായും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

പ്രിയങ്കാ ഗാന്ധി/ഫയൽ
Last Updated :20 January 2024, 8:48 am IST

News Now


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്പിയുമായും ബിഎസ്പിയുമായും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആണെന്നാണ് ജനങ്ങള്‍ കരുതന്നതെന്നും അജയ് കുമാര്‍ അവകാശപ്പെട്ടു.പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ബിജെപിയുടൈ പ്രധാന എതിരാളി എസ്പിയാണെന്നത് മാധ്യമ അജണ്ടയാണെന്നും കോണ്‍ഗ്രസാണ് ബിജെപിയുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നതെന്നും അജയ് കുമാര്‍ പറഞ്ഞു. തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷിതത്വം, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ചായിരിക്കും കോണ്‍ഗ്രസ് പ്രചാരണം നടത്തുക. 

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പിയും ബിഎസ്പിയും വ്യക്തമാക്കിയിട്ടുണ്ട്. ചെറു പാര്‍ട്ടികളുമായി സഖ്യത്തിലാകാനാണ് താത്പര്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്് വ്യക്തമാക്കി. മായാവതിയുടെ ബിഎസ്പി ഒറ്റയ്ക്കായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates