Waqf Act: വഖഫ് നിയമത്തെ പിന്തുണച്ചു, മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് അഗ്നിക്കിരയാക്കി; നിരോധനാജ്ഞ; വിഡിയോ
വടികളും കല്ലുകളുമായി എത്തിയ ഏണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടമാണ് അസ്കര്‍ അലിയുടെ വീട് അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു.

ഇംഫാല്‍: വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മണിപ്പൂരിലെ ലിലോങില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വടികളും കല്ലുകളുമായി എത്തിയ ഏണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടമാണ് അസ്കര്‍ അലിയുടെ വീട് അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു. പുതിയ വഖഫ് നിയമം പാസാക്കിയതിന് പിന്നാലെ, അതിനെ പിന്തുണച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു. ഞായറാഴ്ച രാത്രിയിലെ സംഭവത്തെ തുടര്‍ന്ന് അദ്ദേഹം പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുകയും വഖഫ്നിയമത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
मणिपà¥à¤° à¤à¥ थà¥à¤à¤¬à¤² à¤à¤¿à¤²à¥ मà¥à¤ नठवà¤à¥à¤« à¤à¤¾à¤¨à¥à¤¨ à¤à¤¾ समरà¥à¤¥à¤¨ à¤à¤°à¤¨à¥ पर à¤à¥à¤¡à¤¼ नॠBJP à¤à¤²à¥à¤ªà¤¸à¤à¤à¥à¤¯à¤ मà¥à¤°à¥à¤à¤¾ à¤à¥ पà¥à¤°à¤¦à¥à¤¶ à¤à¤§à¥à¤¯à¤à¥à¤· à¤à¤¸à¤à¤° à¤à¤²à¥ à¤à¤¾ à¤à¤° à¤à¤²à¤¾ दिया।
— Sachin Gupta (@SachinGuptaUP) April 7, 2025
à¤à¤¸à¤à¥ बाद à¤à¤¸à¤à¤° à¤à¤²à¥ नॠमाफॠमाà¤à¤à¤¤à¥ हà¥à¤ à¤à¥à¤à¤¦à¥à¤° सरà¤à¤¾à¤° सॠनया वà¤à¥à¤« à¤à¤¾à¤¨à¥à¤¨ वापस लà¥à¤¨à¥ à¤à¥ à¤à¤ªà¥à¤² à¤à¥ हà¥à¥¤ pic.twitter.com/YJ9vYwTXtb
മണിപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പുതിയ വഖഫ് നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദേശീയപാതയില്‍ ഗതാഗതതടസ്സം സൃഷ്ടിച്ച് നടത്തിയ പ്രതിഷേധത്തില്‍ അയ്യായിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്നു. മുസ്ലീങ്ങള്‍ ഏറെ താമസിക്കുന്ന ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. മുസ്ലീങ്ങള്‍ കൂടുതലുളള പ്രദേശങ്ങളില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബില്ലിന്മേല് ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. പിന്നാലെ ലോക്സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസാക്കി. ബില്ലിനു രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന


