ജന്തര്‍ മന്തറില്‍ സംവരണ വിരുദ്ധ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

സംവരണം സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം

anti reservation protest
anti reservation protest
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :22 ഓഗസ്റ്റ് 2026, 9:34 am IST

ന്യൂഡല്‍ഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായത്തിനെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. നീറ്റ് പരീക്ഷാര്‍ഥി ഹര്‍ഷ് ദുബെ നേതൃത്വം നല്‍കുന്ന റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ എന്ന ക്യാംപയിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ടും രാത്രിയിലുമായി നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സംവരണ ആനുകൂല്യങ്ങള്‍ ഏറ്റവും അര്‍ഹരായവരിലേക്ക് എത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എല്ലാതരം സംവരണത്തിലും ക്രീമി ലെയര്‍ മാനദണ്ഡം കൊണ്ടുവരണമെന്നും നിലവിലെ സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ജന്തര്‍ മന്തറില്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു.

സ്ഥലത്ത് പോലീസും ദ്രുതകര്‍മ്മ സേനയും നിലയുറപ്പിച്ചിട്ടുണ്ട്. പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. അനുമതിയില്ലാതെ സമരം നടത്തിയതിനെത്തുടര്‍ന്ന് നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തറിനു പകരം രാംലീല ഗ്രൗണ്ടില്‍ നിശ്ചിത എണ്ണം ആളുകളെ ഉള്‍പ്പെടുത്തി സമാധാനപരമായ സമരത്തിന് അനുമതി നല്‍കിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. സംവരണ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടയിലാണ് രാജ്യതലസ്ഥാനത്ത് ഇത്തരമൊരു പ്രതിഷേധം നടന്നത്.

News Now

Summary

‘Rich don’t need quota’: Protest against caste based reservation at Jantar Mantar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates