
വിക്ഷേപണം വിജയം; സിംഗപ്പൂർ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് ഐഎസ്ആർഒ
ഇന്ന് ഉച്ചയ്‌ക്ക് 2.19നായിരുന്നു വിക്ഷേപണം

ശ്രീഹരിക്കോട്ട: സിംഗപ്പൂർ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ. വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി സിംഗപ്പൂരിന്റെ ടെലിയോസ്-2 , ലുമെലൈറ്റ്-4 എന്നീ ഉപഗ്രഹങ്ങളാണ് പിഎസ്എൽവി സി55 റാക്കറ്റിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചത്.
PSLV- C55/TeLEOS-2 mission is accomplished successfully.
â ISRO (@isro) April 22, 2023
In a textbook launch, the vehicle placed TeLEOS-2 and LUMELITE-4 satellites precisely into their intended 586 km circular orbit.@NSIL_India@PIB_India
അഞ്ച് മണിക്കൂറത്തെ കൗണ്ട്ഡൗണിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് 2.19 നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ ബൃഹത്തായ വിക്ഷേപണമാണിത്. പിഎസ്എൽവി- സി55 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്.
#WATCH | Andhra Pradesh: Indian Space Research Organisation (ISRO) launches its PSLV-C55 with two Singaporean satellites for Earth observation, from Sriharikota.
â ANI (@ANI) April 22, 2023
(Source: ISRO) pic.twitter.com/oKByHiqXjD
ബഹിരാകാശ നിരീക്ഷണം, മൂടൽമഞ്ഞ്, ആകാശ അപകടങ്ങൾ എന്നിവയ്ക്ക് സഹായകരമാകുന്ന വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാനുള്ള പ്രത്യേകം സജീകരണവും വിക്ഷേപണ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1993ലാണ് പിഎസ്എൽവി ആദ്യമായി വിക്ഷേപിക്കുന്നത്. നാലു ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനത്തിന് രണ്ട് ഘട്ടങ്ങൾ ഖര ഇന്ധനവും രണ്ട് ഘട്ടങ്ങൾ ദ്രാവക ഇന്ധനവുമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
