ഭാര്യയെ കാണാന്‍ രാത്രി വീട്ടിലെത്തി, 27കാരനെ കൊന്ന് കത്തിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍, തുമ്പായത് പ്രതിയുടെ വീടിന് മുന്നിലെ 'ചെരുപ്പ്'

മഹാരാഷ്ട്രയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ 27കാരന്‍ കൊല്ലപ്പെട്ടതായി പൊലീസ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ 27കാരന്‍ കൊല്ലപ്പെട്ടതായി പൊലീസ്. യുവാവിന് അടുപ്പമുള്ള സ്ത്രീയുടെ ഭര്‍ത്താവാണ് 27കാരനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുനെയില്‍ ഒക്ടോബര്‍ പകുതിയോടെയാണ് സംഭവം. 27കാരന്റെ ചെരുപ്പ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. മുഖ്യപ്രതിയുടെ വീടിന്റെ മുന്‍വശത്ത് നിന്നാണ് ചെരുപ്പ് കണ്ടെത്തിയത്. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒക്ടോബര്‍ 22 മുതല്‍ യുവാവിനെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പൊലീസ് പരിശോധിച്ചു. അതിനിടെയാണ് കാണാതായ യുവാവിന്റെ ചെരുപ്പ് മുഖ്യപ്രതിയുടെ വീടിന്റെ മുന്‍വശത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന് മുഖ്യപ്രതിയുടെ ഭാര്യയുമായി അടുപ്പം ഉണ്ടായിരുന്നതായി കണ്ടെത്തിയത്. 

യുവാവിന്റെ കൊലപാതകം

സംഭവത്തിന് തലേദിവസം ഭാര്യയുടെ മൊബൈലില്‍ വന്ന രണ്ടു മിസ്ഡ് കോളുകളാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പൊലീസ് പറയുന്നു. 27കാരനാണ് വിളിച്ചതെന്ന് മുഖ്യപ്രതി തിരിച്ചറിഞ്ഞു. രാത്രിയില്‍ ഭാര്യയെ കാണാന്‍ യുവാവ് വീട്ടിലെത്തിയപ്പോഴാണ് കൃത്യം നിര്‍വഹിച്ചത്. ര് കൂട്ടാളികളുടെ സഹായത്തോടെ മുഖ്യപ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന്് മുഖ്യപ്രതി വ്യാജമദ്യം ഉണ്ടാക്കുന്ന സ്ഥലത്തേയ്ക്ക് മൃതദേഹം കൊണ്ടുപോയി കത്തിച്ചു കളയുകയായിരുന്നു. തുടര്‍ന്ന് ചാരം വിവിധ ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now