ആട്ടിൻ കൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ചു; 17കാരിയെ പീഡനത്തിന് ഇരയാക്കി; യുവാവ് ഒളിവിൽ; കേസ്
ആട്ടിൻ കൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ചു; 17കാരിയെ പീഡനത്തിന് ഇരയാക്കി; യുവാവ് ഒളിവിൽ; കേസ്

ചണ്ഡീഗഢ്: ആട്ടിൻ കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പഞ്ചാബിലെ ദേരാ ബസ്സിയിലാണ് സംഭവം. പരാതിയിൽ ആട്ടിടയനായ ഗുരി എന്ന യുവാവിനെതിരേ പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രതിയായ ഗുരി ആദ്യമായി എത്തിയത്. ഇതിനു ശേഷം യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ചായക്കടയിൽ വരുമ്പോഴെല്ലാം തന്നോട് ഗുരി സംസാരിച്ചിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
പിന്നാലെ ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് ഗുരി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ ഇതിനു പകരം സമീപമുള്ള കാട്ടിലേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്. അവിടെവച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം പെൺകുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

പൃഥ്വിരാജും പാർവ്വതിയും പിന്നെ സ്പൈഡർമാനും; ഒടിടിയിൽ ഈ ആഴ്ച കാണാൻ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
