
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
യാത്രാവിലക്ക് പുനഃപരിശോധിക്കണം; പൂർണ്ണ നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും ഒക്ടോബർ 10-ന് പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള ഡൽഹി പൊലീസിൻറെ നിർദേശത്തിനെതിരെ സുപ്രീം കോടതി. തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി നിർത്തിവെക്കുന്നത് പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, സർവീസുകൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം നിയന്ത്രിതമായി സർവീസ് അടക്കമുള്ളവയുടെ സാധ്യത പരിശോധിക്കാൻ ഉത്തരവിട്ടു. 'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?' എന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹിയിലെ കടുത്ത നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചത്. ക്രമസമാധാന പാലനം സർക്കാരിന്റെ ചുമതലയാണെന്നും എന്നാൽ സർക്കാർ സ്വത്തുക്കൾക്ക് മാത്രമല്ല, മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളും പ്രായമായവരുമടക്കമുള്ള സാധാരണ പൗരന്മാർക്കും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ തെറ്റില്ല, എന്നാൽ ജനജീവിതം സ്തംഭിപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഒത്തുചേരാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സെൻട്രൽ ഡൽഹിയിലേക്കുള്ള മെട്രോ സ്റ്റേഷനുകളും ട്രെയിൻ സർവീസുകളും തടഞ്ഞുകൊണ്ടുള്ള പൊലീസ് ഉത്തരവുകൾ പൂർണ്ണമായ യാത്രാനിരോധനത്തിന് ഇടയാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിരോധനവും നിയന്ത്രണവും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഡൽഹിയിലെ ജനങ്ങൾക്ക് യാത്രാദുരിതം ഉണ്ടാക്കാത്ത വിധത്തിൽ ആനുപാതികമായ രീതിയിൽ മെട്രോ സർവീസുകൾ നിയന്ത്രിച്ചു നടത്താൻ സർക്കാർ തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചു. സർവീസുകൾ പൂർണ്ണമായി റദ്ദാക്കില്ലെന്നും നിയന്ത്രിതമായി സർവീസുകൾ അനുവദിക്കാമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു.
മെട്രോ യാത്രാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും മുൻകൂട്ടി പരസ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതുവഴി നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അധികൃതർക്ക് കർശന നിർദ്ദേശം നൽകി.
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

Summary
The Supreme Court on Friday intervened against the total shutdown of Delhi Metro stations ahead of the October 10 protest by the CJP demanding the resignation of the Chief Election Commissioner, asserting that peaceful protest is a fundamental right and public transport should be regulated rather than completely prohibited.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം


