'അവര്‍ ഒരുമിച്ച് നിന്ന് വിളിച്ചു, ജനം ഭീകരവാദി അല്ല എന്ന് വിധിയെഴുതി'; ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ കെജരിവാള്‍ 

കെജരിവാള്‍ ഭീകരവാദി അല്ല എന്ന ജനങ്ങളുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍

അരവിന്ദ് കെജരിവാള്‍, എഎപി
Last Updated :20 January 2024, 8:59 am IST
Edited by :migrator

ചണ്ഡീഗഡ്:  കെജരിവാള്‍ ഭീകരവാദി അല്ല എന്ന ജനങ്ങളുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെജരിവാള്‍.

പഞ്ചാബില്‍ എല്ലാ പാര്‍ട്ടികളും ആംആദ്മി പാര്‍ട്ടിക്കെതിരെ ഒന്നിച്ചു. ഏതുപാര്‍ട്ടി ഭരണത്തില്‍ വന്നാലും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. വലിയ ഗൂഢാലോചനയാണ് നടന്നത്. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് കെജരിവാള്‍ ഭീകരവാദി ആണ് എന്ന് പറഞ്ഞുനടന്നു. എന്നാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ താന്‍ ഭീകരവാദി അല്ല എന്ന് ജനം വിധിയെഴുതിയതായി കെജരിവാള്‍ വ്യക്തമാക്കി. 

ഈ മണ്ണിന്റെ യഥാര്‍ഥ പുത്രനാണ് കെജരിവാള്‍ എന്നാണ് ജനം കരുതുന്നത്. യഥാര്‍ഥ ദേശീയവാദിയായാണ് ജനം തന്നെ കണക്കാക്കുന്നതെന്നും കെജരിവാള്‍ പറയുന്നു.
 

News Now