
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

മുംബൈ: മഹാരാഷ്ട്രയില് കാറിന്റെ അടിയില് ഉറങ്ങുകയായിരുന്ന തെരുവ് നായ്ക്കുട്ടിയെ കാറുടമ അടിച്ചുകൊന്നു. ദൃക്സാക്ഷികള് പകര്ത്തിയ ക്രൂര ദൃശ്യങ്ങള് പുറത്തുവന്നതോടെ, പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈ പനവേല് പ്രദേശത്താണ് സംഭവം. റോഡരികില് പാര്ക്ക് ചെയ്തിരുന്ന കാറിന്റെ അടിയില് ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. ഇതില് പ്രകോപിതനായ കാറുടമ ഇരുമ്പുവടി കൊണ്ട് നായ്ക്കുട്ടിയെ ആക്രമിക്കുകയായിരുന്നു. കാറുടമയെ സഹായിക്കാന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനും എത്തിയതായി മൃഗസംരക്ഷണത്തിനായി പ്രവര്ത്തിക്കുന്ന സന്നദ്ധ സംഘടന നല്കിയ പരാതിയില് പറയുന്നു.
കാറിന്റെ അടിയില് നിന്ന് നായ്ക്കുട്ടിയെ വലിച്ച് പുറത്തിട്ടതിന് ശേഷമായിരുന്നു ആക്രമണം. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് അവശനായ നായ്ക്കുട്ടി തത്ക്ഷണം ചത്തതായി പരാതിയില് പറയുന്നു. സംഭവത്തില് മൃഗങ്ങള്ക്കെതിരെയുള്ള ക്രൂരത തടയല് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


