പാറമട തകർന്ന് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു 

ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്

Last Updated :20 January 2024, 8:58 am IST
Edited by :migrator

ബം​ഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിലുള്ള പാറമട തകർന്നു രണ്ടു പേർ മരിച്ചു. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 6 പേർക്ക് പരിക്കേറ്റു. 

മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് അപകടമുണ്ടായത്. മുത്തങ്ങ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്. ഗുണ്ടൽപേട്ട് സ്വദേശി മഹേന്ദ്രപ്പ എന്നയാളുടെ ക്വാറി ഹഖീം പാട്ടത്തിന് എടുത്ത് നടത്തുകയായിരുന്നു.  ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now